Skip to main content

ജനപങ്കാളിത്തം കരുത്തായി; ആലപ്പുഴയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണ മാതൃകയ്ക്ക് ദേശീയ അംഗീകാരം

 

ജനപങ്കാളിത്തത്തിലൂന്നിയ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനമാണ് ആലപ്പുഴ നഗരസഭയുടെ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷത. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതിനും ജൈവമാലിന്യത്തെ ഫലപ്രദമായി വിഭവമാക്കി മാറ്റുന്നതിനും നഗരസഭ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

നഗരസഭയുടെ വിവിധ കമ്പോസ്റ്റിംഗ് യൂണിറ്റുകളിലൂടെ സംസ്കരിച്ചെടുക്കുന്ന ജൈവമാലിന്യത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവവളം 'എയറോഫെർട്ട്' എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കുന്നു. കിലോഗ്രാമിന് ഏകദേശം 15 രൂപ നിരക്കിലാണ് വളത്തിന്റെ വിപണനം. മാലിന്യത്തെ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹൃദ മാലിന്യസംസ്കരണത്തിനൊപ്പം സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും ഈ മാതൃക വഴിയൊരുക്കുന്നു.

മാലിന്യസംസ്കരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകിയും ആലപ്പുഴ നഗരസഭ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ മറ്റ് നഗരങ്ങൾക്കും മാതൃകയാണ്.
 

date