Post Category
*നവചേതന തുല്യതാ പദ്ധതിക്ക് തുടക്കായി *
സാക്ഷരതാ മിഷന് പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന നവചേതന നാല്- ഏഴാം തരം തുല്യതാ പദ്ധതിക്ക് തുടക്കായി. ജില്ലയിലെ എട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നവചേതന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാഠപുസ്തകം വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പദ്ധതി അവലോകനം, ഇന്‍സ്ട്രക്ടര്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപാ ജെയിംസ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സ്വയ എം.കെ, ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments