Skip to main content

തയ്യല്‍ തൊഴിലാളികളെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മാത്തൂര്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂണിറ്റിലേക്ക് തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ള തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂക്കി മെഷീന്‍ ഉപയോഗിച്ചുള്ള കട്ടിങ്, സ്റ്റിച്ചിങ് ജോലികള്‍ പീസ്റേറ്റ് അടിസ്ഥാനത്തില്‍ ചെയ്ത് റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ചയിലൂടെ തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിബന്ധകള്‍ക്ക് വിധേയമായി തൊഴില്‍ നല്‍കും. മുന്‍പരിചയവും യോഗ്യതയുമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഇലന്തൂര്‍, ഇലന്തൂര്‍ പി.ഒ, പത്തനംതിട്ട 689643 എന്ന വിലാസത്തില്‍ നവംബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: popta@kkvib.org  . ഫോണ്‍: 0468 2362070.

date