ശിശുദിനാഘോഷം: ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു
ശിശുദിനാഘോഷം 2026 ന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് ഹെല്പ്പ്ലൈനിന്റെ സഹകരണത്തോടെ ജില്ലയിലെ യു.പി, ഹൈസ്കൂള്‍ കുട്ടികള്‍ക്കായി പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സകൂളില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തില്‍ 'ചാച്ചാജിയുടെ ഓര്‍മ്മകളില്‍ നിന്ന് നാളത്തെ ഇന്ത്യയിലേക്ക്', ഹൈസ്കൂള്‍ വിഭാഗത്തില്‍ 'ഇന്നത്തെ കുട്ടികള്‍, നാളെയുടെ ഇന്ത്യ- നെഹ്റുജിയുടെ ചിന്തകളിലൂടെ'എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ വിവിധ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. യു.പി വിഭാഗത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാളവിക എസ് നായര്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ പുല്ലാട് എസ്.വി.എച്ച്.എസിലെ ദീപിക ആര് നായര്‍ എന്നിവര്‍ ജില്ലാതല വിജയികളായി. ഇരുവരും നവംബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പ്രസംഗ മത്സരത്തിലേക്ക് പ്രവേശനം നേടി.
ജില്ലാതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. എസ് ഫെബ്ന റെഹീം, നേതാജി ഹയര്‍ സെക്കന്‍ഡറി സകൂള്‍ പ്രിന്‍സിപ്പല്‍ ബി ആഷാ, ആര് അമല, വി എസ് അനൂബ് രാജ്, എലിസബത്ത് ജോസ്, ഷാജി, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments