Skip to main content

അഭിമുഖം

ആരോഗ്യ വകുപ്പില്‍ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി അറക്കുളം സ്ത്രീകളുടെ പകല്‍ വീട്ടില്‍ അറ്റന്‍ഡര്‍ തസ്തികയിലെ  ഒഴിവിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ നിയമനം  നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച സ്ത്രീകള്‍ നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുടെ (ആധാര്‍, വോട്ടര്‍ ഐ.ഡി) അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04862 233030.

date