Post Category
ജില്ലയില്‍ എ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന നടത്തി
സംസ്ഥാന വ്യാപകമായി ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ അരിക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണത്താംചേരില്‍ ഫ്യൂവല്‍സ് എന്ന ബി.പി.സി.എല്‍ (BPCL) പമ്പില്‍ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ ജി.ബീനാ ഭദ്രന്റെ നേതൃത്വത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചു .
മോട്ടോര്‍ സ്പിരിറ്റില്‍ കേന്ദ്ര ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള അനുപാതത്തില്‍ കൂടുതല്‍ എഥനോള്‍ മിശ്രിതം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകള്‍ എറണാകുളത്തെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ പരിശോധന നടത്തും. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments