വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് (13) മുതല്‍
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് (13) ആരംഭിക്കും. കരിങ്ങന്നൂര്‍ ഗോകുലം ഗ്രൗണ്ടില്‍ രാവിലെ 10 ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നസീര്‍ ഉദ്ഘാടനം ചെയ്യും. വെളിനല്ലൂര്‍ ആര് എന്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയം, ചുങ്കത്തറ സി എച്ച് സി ഗ്രൗണ്ട്, അമ്പലംകുന്ന് സിതാര ഗ്രൗണ്ട്, കരിങ്ങന്നൂര്‍ ഗോകുലം ഗ്രൗണ്ട് എന്നീ വേദികളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒന്നരലക്ഷം രൂപയാണ് വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനായി ചെലവഴിക്കുന്നത്.
കഥാരചന, കവിതാരചന, ചിത്രരചന, ലളിതഗാനം, മാപ്പിളപ്പാട്ട്, മോഹിനിയാട്ടം തുടങ്ങിയ 16 കലാ-സാഹിത്യ മത്സരങ്ങളും, ഷോട്ട് പുട്ട്, ജാവലിന്‍, ഫുട്ബോള്‍, ക്രിക്കറ്റ്, വടംവലി ഉള്‍പ്പെടെയുള്ള 16 കായിക മത്സരങ്ങളും സംഘടിപ്പിക്കും. നവംബര്‍ 15 വരെയാണ് മത്സരങ്ങള്‍. സമാപന സമ്മേളനം നവംബര്‍ 21ന് ചുങ്കത്തറ സി എച്ച് സി ഗ്രൗണ്ടില്‍ നടക്കും. 17 വാര്‍ഡുകളില്‍ നിന്നുള്ള യുവജനങ്ങള്‍ മത്സരത്തിന്റെ ഭാഗമാകും.
- Log in to post comments