Skip to main content

*കുടുംബശ്രീ@ക്യാമ്പസ്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു*

  കുടുംബശ്രീ സംസ്ഥാന മിഷന്‍ കോളേജ് വിദ്യാര്‍ത്ഥിനികളെയും ഒപ്പം ചേര്‍ക്കാന്‍ കുടുംബശ്രീ @ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥിനികളെ കുടുംബശ്രീ അംഗങ്ങളായി ചേര്‍ക്കുന്ന ഗ്രൂപ്പിന് ആകര്‍ഷകമായ പേരും ലോഗോയും ക്ഷണിക്കുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും.  ക്രിയേറ്റീവ് ഫീല്‍ഡ്, ടെക്‌നോളജി, സേവന-ഉത്പാദന മേഖല അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നൈപുണി  പരിശീലനത്തിനും സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാമൂഹ്യ പങ്കാളിത്തത്തിന് അവരമൊരുക്കുകയാണ് പദ്ധതി. ആശയ രൂപീകരണം, ധനസഹായം, വിപണനം എന്നിവയ്ക്കായി വിദ്യാര്‍ത്ഥിനികള്‍ക്ക് കുടുംബശ്രീയുടെ പിന്തുണ ലഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന പേര്, ലോഗോ  എന്നിവയ്ക്ക് പ്രത്യേക സമ്മാനം നല്‍കും. വിദ്യാര്‍ത്ഥിനികള്‍ എന്‍ട്രിയും സ്ഥാപന/വകുപ്പ് മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ നവംബര്‍ 16 നകം   kudumbashreeprcontest@gmail.com ല്‍ നല്‍കണം

date