Skip to main content

വിദ്യാർഥികൾക്ക് സർക്കാരിന്റെ ശിശുദിന സമ്മാനം

* സി.എം. കിഡ്സ് സ്‌കോളർഷിപ്പ് (എൽ.എസ്.എസ്./ യു.എസ്.എസ്); കുടിശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു

സി.എം. കിഡ്സ് സ്‌കോളർഷിപ്പ് (എൽ.എസ്.എസ്./ യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു. സ്‌കോളർഷിപ്പ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.

ഈ അധ്യയന വർഷത്തെ (2026-27) സ്‌കോളർഷിപ്പ് തുക മാർച്ച് 31-നകം വിതരണം ചെയ്യും. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഭാവിയിൽ സ്‌കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

പി.എൻ.എക്‌സ്. 4775/2026

date