Post Category
ഡ്രൈവർ ഒഴിവ്
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പഠനവും LMV/HMV ഡ്രൈവിംഗ് ലൈസൻസും അടിസ്ഥാനയോഗ്യത. ബയോഡാറ്റയ്ക്കും യോഗ്യത തെളിയിക്കുന്ന രേഖകൾക്കുമൊപ്പം കാഴ്ചശക്തിയും കേൾവിശക്തിയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകൾ നവംബർ 23ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. അപേക്ഷ നൽകേണ്ട വിലാസം: സെക്രട്ടറി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എഡിആർ സെന്റർ, ജില്ലാ കോടതി സമുച്ചയം, വഞ്ചിയൂർ.
പി.എൻ.എക്സ്. 4777/2026
date
- Log in to post comments