Skip to main content

തളിക്കുളം പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'അടുക്കളമുറ്റത്തെ കോഴിവളർത്തൽ' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ നിർവ്വഹിച്ചു. തളിക്കുളം ഗവ. വെറ്ററിനറി ഡിസ്പെൻസറിക്ക് സമീപം നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ് അധ്യക്ഷത വഹിച്ചു. 

 

​2,27,000 രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ 350 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഒരു കർഷകന് 50 രൂപ നിരക്കിൽ 5 കോഴിക്കുഞ്ഞുങ്ങൾ വീതമാണ് വിതരണം ചെയ്യുന്നത്.

 

​ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. ഡോ. ആര്യ, വാർഡ് മെമ്പർമാരായ സഹീദ സിറാജ്, സുൽഫിക്കർ എന്നിവർ പങ്കെടുത്തു.

date