Skip to main content

വനിതാരത്ന പുരസ്കാരത്തിന് അപേക്ഷിക്കാം

കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഈ വര്‍ഷത്തെ വനിതാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവ്, കലാരംഗം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നവംബര്‍ 30നും മുന്‍പ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 2023 വര്‍ഷം മുതല്‍ അപേക്ഷ സമര്‍പ്പിക്കാത്തവരായിരിക്കണം. ഫോണ്‍-0481 2961272

date