Post Category
കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് നവംബർ 24, 25 തീയതികളിൽ തൃശ്ശൂരിൽ
കേരള ലോകായുക്ത തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിങ് നടത്തുന്നു. നവംബർ 24-ന് രാവിലെ 10.30 മുതലും 25-ന് രാവിലെ പത്ത് മുതലുമാണ് സിറ്റിങ്.
കൂടാതെ, നവംബർ 26-ന് രാവിലെ പത്ത് മുതൽ മൂവാറ്റുപുഴ വൈ.എം.സി.എ. കോൺഫറൻസ് ഹാളിലും, നവംബർ 27-ന് രാവിലെ 10.30 മുതൽ കോട്ടയം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും ക്യാമ്പ് സിറ്റിങ് നടക്കും.
ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.
date
- Log in to post comments