Skip to main content

വേങ്ങര ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഫ്രിഡ്ജ് വിതരണം ചെയ്തു

​വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശിശുദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഫ്രിഡ്ജ് വിതരണം ചെയ്തു. പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ നാസർ അധ്യക്ഷനായി.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സാദിഖ് കോടിയാട്ടിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹ്സിന, വി.പി സുമയ്യ, ജംഷിയ ചീരങ്ങൻ, കെ.കെ ഹനീഫ, ഉമ്മർ കൈപ്രൻ, സകീന തൂമ്പിൽ, എം.പി അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഇതിനുപുറമെ അതത് വാർഡുകളിലെ അങ്കണവാടികളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലും ഫ്രിഡ്ജ് വിതരണോദ്ഘാടനം നടന്നു.

date