Skip to main content

തീറ്റപ്പുല്‍ കൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ നവംബര്‍ 20 മുതല്‍ 21 വരെയുള്ള രണ്ട് ദിവസം തീറ്റപ്പുല്കൃഷി പരിശീലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. പരിശീലനാര്‍ഥികള്‍ നവംബര്‍ 18ന്  വൈകിട്ട് അഞ്ചിന് മുമ്പ് 8089391209, 0476 2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ.
 

 

date