Skip to main content

പ്രസിഡന്റ്സ് ട്രോഫി  ബോട്ട് റേസ്: ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി യോഗം ചേര്‍ന്നു

  പ്രസിഡന്റ്സ് ട്രോഫി ബോട്ട് റേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഡി റ്റി പി സി ഹാളില്‍ യോഗം ചേര്‍ന്നു.   കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ ലാലു അധ്യക്ഷത വഹിച്ചു.
ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ ഗതാഗത സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നത് സംബന്ധിച്ചും   മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ യാനങ്ങള്‍ക്കും നിയമാനുസൃതമായ സാധുവായ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
  കണ്‍വീനര്‍ അമീന്‍ (കൊല്ലം കനാല്‍ ഓഫീസര്‍), നജീബ് മണ്ണേല്‍ (കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍),  കെ ജി രാജേഷ് കുമാര്‍,  കെ എസ് സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date