Post Category
അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൂത്തുപറമ്പ് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലെ പാട്യം, കുന്നോത്ത് പറമ്പ്, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ക്ലാസില്‍ 90ഓളം അങ്കണവാടി ഹെല്‍പ്പര്‍മാര്‍ പങ്കെടുത്തു.
സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സൗജന്യ നിയമസഹായം, ഗാര്‍ഹിക പീഡന നിരോധന നിയമം, പോഷ് ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ അഡ്വ ജി ശാന്തിനി ക്ലാസെടുത്തു. ശിശു വികസന പദ്ധതി ഓഫീസര്‍ ജിന്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ സി കെ ഷബ്നം, യു റോഷ്നി, വസന്ത ചോഴന്‍, പാരാ ലീഗല്‍ വോളന്റിയര്‍ ഭാസ്കരന് വാഴയില്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments