Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ് ആരംഭിക്കുന്നു. ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റേ, ഓട്ടോഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ്, അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളിലാണ് പരിശീലനം. ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്, സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ബി.ടെക് എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറു മാസവുമാണ് കോഴ്‌സ് കാലാവധി. താല്‍പര്യമുള്ളവര്‍ വനിത ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9562680168.

സൗജന്യ മ്യൂറല്‍ പെയിന്റിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ മ്യൂറല്‍ പെയിന്റിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. ചിത്രകലയിലും കരകൗശല നിര്‍മ്മാണത്തിലും താല്പര്യമുള്ളവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കോഴ്‌സില്‍   വിദഗ്ദ്ധ പരിശീലനം നല്‍കും. മ്യൂറല്‍ പെയിന്റിംഗ്, പോട്ടറി പെയിന്റിംഗ്, സാരി പെയിന്റിംഗ്, സംരംഭകത്വ-ബിസിനസ് മാനേജ്മെന്റ് ക്ലാസുകള്‍, ബാങ്കിങ് ക്ലാസുകളും പ്രോജക്ട് ഗൈഡന്‍സും, വ്യക്തിത്വ വികസന പരിശീലനം വിഷയങ്ങളിലാണ് പരിശീലനം.  പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബാങ്ക് വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രണ്ട് വര്‍ഷത്തെ സൗജന്യ ഫോളോ-അപ്പ് പിന്തുണയും ലഭിക്കും.
കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 നും 49 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍, കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍, തൊഴിലുറപ്പ് കാര്‍ഡില്‍ പേരുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 28-ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍:  0460 2226573. 

പൊതു തെളിവെടുപ്പ്

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ചുഴലി വില്ലേജ് ബ്ലോക്ക് നമ്പര്‍ 138 ല്‍പ്പെട്ട 327/101 റീസര്‍വ്വേ നമ്പറില്‍  ടി.പി  നാരായണന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കണ്ണൂര്‍ ഗ്ലോബല്‍ പ്ലൈവുഡ് കണ്‍സോര്‍ഷ്യം ഫോര്‍മാല്‍ഡിഹൈഡ് മാനുഫാക്ച്ചറിംഗ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടുന്നതിന് അപേക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരിസരവാസികളായ പൊതു ജനങ്ങള്‍ക്ക് നവംബര്‍  17 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ചെങ്ങളായി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ പൊതു തെളിവെടുപ്പ്  നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വഖ്ഫ് ബോര്‍ഡ്: കുടിശ്ശിക അടക്കണം

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം ഉടനെ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും, 2024-2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വിഹിത കുടിശ്ശിക എത്രയും പെട്ടെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസില്‍ അടച്ച് റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും കണ്ണൂര്‍ ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിച്ചു.

സൗജന്യ പൈല്‍സ് രോഗ നിര്‍ണ്ണയ ക്യാമ്പ്

കണ്ണൂര്‍ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ 10 ാം നമ്പര്‍ ഒ.പി. വിഭാഗത്തില്‍ സൗജന്യ പൈല്‍സ് രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഫോണ്‍: 9947951461, 9074063265.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
 
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ യു.ഇ.ഐ&ജി.ബി & മോഡല്‍ കാരിയര്‍ സെന്റര്‍, മാങ്ങാട്ടുപറമ്പ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭിക്കുന്നതിന് വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 18 ബുധനാഴ്ച  രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ. പ്രായപരിധി 50  വയസില്‍ കുറവ്. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുതയുള്ള ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ആധാര്‍/ വോട്ടേഴ്സ് ഐ.ഡി/ പാസ്‌പോര്ട്ട് / പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്നു നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍: 0497 - 2707610, 6282942066

സൗജന്യ മത്സരപരീക്ഷാ പരിശീലനം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികജാതി വികസന വകുപ്പും, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് 100 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പരിശീലനം. കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ്. പി എസ് സി, എസ് എസ്  സി മുതലായ മത്സര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, തലശ്ശേരി/തളിപ്പറമ്പ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ, പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ അസ്സിസ്റ്റന്‍സ് ഗൈഡന്‍സ്  ബ്യൂറോയിലോ നവംബര്‍ 16 ന് മുമ്പ് ഫോണ്‍ നമ്പര്‍ സഹിതമുള്ള  വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍:0497 2700831.

വനിതകള്‍ക്ക്  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം

ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സാഫ്  പദ്ധതി പ്രകാരം ഡെവലപ്‌മെന്റ് ഓഫ് മൈക്രോ എന്റര്‍പ്രൈസ് (എച്ച്.ഐ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  മത്സ്യത്തൊഴിലാളി കുടുംബത്തിലെ രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് സഹായം. ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പരമാവധി 10 ലക്ഷം രൂപ വരെയാണ് ഗ്രാന്റായി ലഭിക്കുക. ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ (എഫ്എഫ്ആര്‍) ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ ഏതെങ്കിലും മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത കുറഞ്ഞത് പത്താംക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. സംരംഭത്തിന്റെ അംഗീകരിച്ച പദ്ധതി ചെലവിന്റെ 75 ശതമാനം വരെ ധനസഹായമായി നല്‍കും.  20% ബാങ്ക് വായ്പിയായും 5% ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏഴ് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. വിജയസാധ്യതയുമുള്ള സംരംഭങ്ങള്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളുലും കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലും സമര്‍പ്പിക്കാം.  ഫോണ്‍: 0497-2732487, 9895245630.

 

കുഴല്‍ കിണര്‍ നിര്‍മ്മാണം:  രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ ഒരു ലക്ഷം വരെ പിഴ

കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ റിഗ്ഗുകളും/ഏജന്‍സികളും ഭൂജലവകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷാവര്‍ഷം രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന എജന്‍സികള്‍ക്കെതിരെ ഭൂജലഅതോറിറ്റി (ഭൂജല വകുപ്പ്) ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമായി കണ്ട് റിഗ്ഗിന് പിഴ ചുമത്തി ഈടാക്കും. ടാങ്കര്‍ ലോറി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഭൂജല സ്രോതസ്സിന്റെ ഉടമ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) നിര്‍ബന്ധമായും വാങ്ങിക്കണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

കോലക്കുരുന്നുകള്‍ക്ക് ആദരം
 
തെയ്യം കലയുമായി ബന്ധപ്പെട്ട കുഞ്ഞുകലാകാരന്മാരെ കേരള ഫോക്ക്‌ലോര്‍ അക്കാദമി ആദരിക്കും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നവംബര്‍ 14ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍ അദ്ധ്യക്ഷത വഹിക്കും. ടി.ഒ മോഹനന്‍ എം.എല്‍.എ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നടത്തും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ വിഷ്ണുരാജ് മുഖ്യാതിഥിയാവും. തുടര്‍ന്ന് മുരളിപ്പണിക്കറും സംഘവും അവതരിപ്പിക്കുന്ന കോതാമൂരിയാട്ടം നടക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലുള്ള 175.5 ടണ്‍ ശേഷിയുള്ള സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനിങ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി ഒരു വര്‍ഷത്തെ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ (എ.എം.സി.) അനുവദിക്കുന്നതിന് മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 17ന് രാവിലെ 11 മണി. നവംബര്‍ 18ന് രാവിലെ 11ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

 

 ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. പോളിടെക്‌നിക്കിലെ മെക്കാനിക്കല്‍ വിഭാഗം വര്‍ക്ക്ഷോപ്പിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20ന് രാവിലെ 10 മണി. അന്നേ ദിവസം രാവിലെ 11.30ന് ക്വട്ടേഷനുകള്‍ തുറക്കും.

വസ്തു ലേലം

പയ്യന്നൂര്‍ വില്ലേജ് പയ്യന്നൂര്‍ ദേശത്ത് റീ.സ. 167/149 (167/8) ല്‍ പെട്ട 0.0240 ഹെക്ടര്‍ സ്ഥലം നവംബര്‍ 19 രാവിലെ 11.30 ന് വില്ലേജ് ഓഫീസില്‍ പരസ്യ ലേലം ചെയ്യും.  

ക്വട്ടേഷന്‍ ക്ഷണിച്ചു

പള്ളിക്കുന്ന് സര്‍ക്കാര്‍ വനിത കോളേജില്‍ ക്ലീന്‍ ക്യാമ്പസ് 2026-27 പദ്ധതി പ്രകാരം ഒരു വാള്‍ മൌണ്ടഡ് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിനും നിലവിലെ വാട്ടര്‍ പ്യൂരിഫയറുകളുടെ മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നതിനും സീല്‍ വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക 21,000 രൂപ. ക്വട്ടേഷന്‍ അയക്കുന്ന കവറിനു മുകളില്‍ 'വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിനും മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നതിനും' എന്നെഴുതണം.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 18 വൈകുന്നേരം മൂന്ന് മണി. അന്നേ ദിവസം വൈകുന്നേരം 3.30 ന് ക്വട്ടേഷന്‍ തുറക്കും. അയക്കേണ്ട വിലാസം -   പ്രിന്‍സിപ്പാള്‍, കെ.എം.എം. സര്‍ക്കാര്‍ വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.

date