Skip to main content

കുറ്റ്യാടി പോലീസ് സ്റ്റേഷൻ റോഡ് നവീകരണത്തിനും മുറ്റം ഇന്റർലോക്കിടാനും 10 ലക്ഷം രൂപയുടെ ഭരണാനുമതി

 

കുറ്റ്യാടി പോലീസ് സ്റ്റേഷൻ റോഡ് നവീകരണത്തിനും സ്റ്റേഷൻ മുറ്റം ഇന്റർലോക്ക് ചെയ്യുന്നതിനുമായി 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കൽ അബ്ദുള്ള എം. എൽ. എ. അറിയിച്ചു.

വർഷങ്ങളായി തകർന്നുകിടക്കുന്ന കുറ്റ്യാടി പോലീസ് സ്റ്റേഷൻ റോഡ് നവീകരിക്കുന്നതിനായി നാട്ടുകാരുടെയും പോലീസിന്റെയും ഭാഗത്തുനിന്നും നിരന്തരമായ ആവശ്യമുയർന്നിരുന്നു. റോഡ് നവീകരിക്കുന്നതോടൊപ്പം സ്റ്റേഷൻ മുറ്റം ഇന്റർലോക്ക് ബ്രിക്സ് പാകി മനോഹരമാക്കുന്നതോടെ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വലിയ തോതിൽ യാത്രാസൗകര്യവും ആശ്വാസവുമാകും. ഭരണാനുമതി ലഭിച്ചതിനാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തികൾ ആരംഭിക്കുമെന്ന് പാറക്കൽ അബ്ദുല്ല എം. എൽ. എ. പറഞ്ഞു.

date