Skip to main content

കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്; നവംബർ 30 വരെ അപേക്ഷിക്കാം

 

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ  'സപ്പോർട്ട് ഫോർ ഫാം മെക്കനൈസേഷൻ' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കർഷകർക്കായി, കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട്  സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ താൽപ്പര്യമുള്ള കർഷകർക്ക് വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ സേവനം ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി സ്പെയർ പാർട്സുകളുടെ അറ്റകുറ്റപ്പണികൾക്ക് ധനസഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും കോഴിക്കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിനവംബർ 30 ന്.
ഫോൺ: 9446117950, 9400722150, 9048183643

date