Skip to main content
എരുവേശ്ശി ഗ്രാമ പഞ്ചായത്ത്‌ ശിശുദിനഘോഷവും  അംഗൻവാടി കലോത്സവവും നടത്തി 

എരുവേശ്ശി ഗ്രാമ പഞ്ചായത്ത്‌ ശിശുദിനഘോഷവും  അംഗൻവാടി കലോത്സവവും നടത്തി 

 

എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിശുദിനാഘോഷവും അംഗൻവാടി കുട്ടികളുടെ കലോത്സവം 'കിളികൊഞ്ചൽ' തളിപ്പറമ്പ് എം എൽ എ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെളിംപറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് ജോസ് പരത്തനാൽ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ജോജി വട്ടോളി,മോഹനൻ മൂത്തേടൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ ശ്രീനാഥ് നല്ലൂർ,സോജൻ കരമയിൽ, മേരി ഫ്രാൻസിസ്, ബ്ലോക്ക് മെമ്പർ ടെസ്സി ഇമ്മാനുവൽ, മെമ്പർമാരായ നിഷ സോജൻ, അനീഷ്‌ തോണക്കര, ജനാർദ്ദനൻ മാസ്റ്റർ, ത്രേസ്യ ആഗസ്റ്റിൻ ബി.ലത, ഷിജ ജെയിംസ്, സാലി മാത്യു, പഞ്ചായത്ത്‌ സെക്രട്ടറി രശ്മി രാജീവ്, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ജയശ്രീ ശ്രീധരൻ, ഐ സി ഡി എസ് സൂപ്പർ വൈസർ കെ ജി നളിനമ്മ  എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന കുട്ടികളുടെ ഘോഷയാത്രയിൽ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലെ കുട്ടികൾ പങ്കെടുത്തു.

date