Skip to main content

അക്ഷയ സിൽവർ ജൂബിലി ആഘോഷം: സംഘാടക സമിതി രൂപീകരിച്ചു

അക്ഷയ പ്രസ്ഥാനത്തിന്റെ  സിൽവർ ജൂബിലിയുടെ ഭാഗമായി ജില്ലയിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മലപ്പുറം പ്ലാനിങ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 13 സബ് കമ്മിറ്റികൾക്ക് രൂപം നൽകി. അക്ഷയയുടെ 25 വർഷത്തെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ പ്രചാരണ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കാനും മുതിർന്ന സംരംഭകരെ ആദരിക്കാനും യോഗം തീരുമാനിച്ചു. നവംബർ 18-ന് അക്ഷയ ദിനാഘോഷത്തിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ യുസ്‌റ മുഹമ്മദ് സുബ്ഹാൻ, സംസ്ഥാന പ്രോജക്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനു, ഫിനാൻസ് ഓഫീസർ സൂര്യ, സർവീസ് ഡെലിവറി മാനേജർ റെജു ടോം ലാൽ, മറ്റ് അക്ഷയ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

 

date