Post Category
മസ്റ്ററിങ് പൂർത്തിയാക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് (2026 ജനുവരി മാസം പെൻഷൻ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഉൾപ്പെടെ) വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരും മസ്റ്ററിങ് നടത്തണം. വിവരങ്ങൾക്ക്: 0495-2966577, 9188230577.
പി.എൻ.എക്‌സ്. 4821/2026
date
- Log in to post comments