Skip to main content

ലോകായുക്ത സിറ്റിംഗ് 24 മുതൽ

കേരള ലോകായുക്ത നവംബറിൽ തൃശൂർ, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. നവംബർ 24 രാവിലെ 10.30ന് തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിംഗിൾ ബെഞ്ച് സിറ്റിംഗ് നടത്തും. 25ന് രാവിലെ 10ന് ഇതേ വേദിയിൽ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് നടക്കും. 26 ന് രാവിലെ 10 ന് മൂവാറ്റുപുഴ വൈഎംസിഎ കോൺഫറൻസ് ഹാളിൽ ഡിവിഷൻ ബെഞ്ച് സിറ്റിംഗും 27 ന് രാവിലെ 10.30ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ്ഹൗസ് മിനി കോൺഫറൻസ് ഹാളിൽ സിംഗിൾ ബെഞ്ച് സിറ്റിംഗും നടക്കും. നിശ്ചിത ഫോറത്തിലുളള പുതിയ പരാതികൾ ഈ ദിവസങ്ങളിൽ സ്വീകരിക്കും.

പി.എൻ.എക്‌സ്. 4831/2026

date