വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ കരാർ വ്യവസ്ഥയിൽ സൈക്യാട്രിസ്റ്റ്, ട്രെയിൻഡ് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രെയിൻഡ് സോഷ്യൽ വർക്കർ, പ്രൊജക്ട് ഓഫീസർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്കും പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയിൽ പോസ്റ്റ് ഗ്രാജുവേഷനും (എം.ഡി./ ഡി.എൻ.ബി./ ഡി.പി.എം.) ഉണ്ടായിരിക്കണം. ട്രെയിൻഡ് മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്. ബിരുദവും മാനസികാരോഗ്യ രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്ട്രേഷനും, ട്രെയിൻഡ് സോഷ്യൽ വർക്കർക്ക് സോഷ്യൽ വർക്കിൽ എം.ഫിൽ/ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ബിരുദം, കമ്മ്യൂണിറ്റി സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രൊജക്ട് ഓഫീസർക്ക് എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ബിരുദവും സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും സ്റ്റാഫ് നഴ്സിന് സൈക്യാട്രിയിൽ എം.എസ്സി. നഴ്സിംഗ് ബിരുദം. അല്ലെങ്കിൽ ബി.എസ്സി. നഴ്സിങ് ബിരുദവും കമ്മ്യൂണിറ്റി സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടാകണം. താത്പര്യമുള്ളവർ ബയോഡാറ്റാ, അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), റെഡ്ക്രോസ്സ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം- 695035 ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9846854844.
പി.എൻ.എക്സ്. 4832/2026
- Log in to post comments