Skip to main content

പ്രകൃതി ചികിത്സാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബർ 18)

ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ആചരിക്കുന്ന 9-ാമത് പ്രകൃതി ചികിത്സാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബർ 18) രാവിലെ 10 മണിക്ക് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വർക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. അടൂർ പ്രകാശ് എം പി ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. വി. ജോയ് എം.എൽ.എ  മുഖ്യാതിഥിയായി പങ്കെടുക്കും.

‘പ്രകൃതിയിലൂടെ ആരോഗ്യം, ആരോഗ്യകരമായ ഇന്ത്യ’ എന്ന ഉദാത്തമായ സന്ദേശമാണ് ഇത്തവണത്തെ ദിനാചരണം ഉയർത്തിപ്പിടിക്കുന്നത്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഇന്ത്യൻ നാച്യുറോപതി ആന്റ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണരീതികളെ പരിചയപ്പെടുത്തുന്ന ഫുഡ് & ന്യൂട്രീഷൻ എക്സ്പോ, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

date