Post Category
ദേശീയ സരസ് മേള: അക്കോമഡേഷൻ സബ് കമ്മിറ്റി യോഗം ചേർന്നു
ദേശീയ സരസ് മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്കോമഡേഷൻ സബ് കമ്മിറ്റിയുടെ പ്രഥമ യോഗം വേങ്ങര എം.എൽ.എ ഓഫീസിൽ ചേർന്നു. സബ് കമ്മിറ്റി കൺവീനറും കെ.ആർ.ഇ.ഡബ്ല്യു.എസ് വൈസ് ചെയർമാനുമായ അബ്ദുൽ അസീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. സുകുമാരൻ, എൻ.പി ശരീഫാബി, സുലൈഖ റസാഖ്, ജൈസൽ എളമരം, ഊരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് മാസ്റ്റർ, കെ.പി ഹസീന ഫസൽ, വി.എ വഹാബ് തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് കൺവീനർ റനീഫ് മേൽമുറി സ്വാഗതവും ജോയിന്റ് കൺവീനർ കെ.കെ മുഹമ്മദ് സനു നന്ദിയും പറഞ്ഞു.
date
- Log in to post comments