Post Category
വാഴക്കാട് കേരളോത്സവം ഫുട്ബോൾ: ചാലഞ്ചേഴ്സ് കൽപ്പള്ളി ജേതാക്കൾ
വാഴക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് കൽപ്പള്ളി ജേതാക്കളായി. മാഞ്ചസ്റ്റർ വെട്ടത്തൂർ ആണ് റണ്ണറപ്പ്. ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും ടൈബ്രേക്കറിലും ഇരുടീമുകളും സമനില പാലിച്ചതോടെ ടോസിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ടൂർണമെന്റ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം ചെയ്തു. 32 ടീമുകളാണ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്തത്. സമാപന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വാർഡ് അംഗങ്ങളായ കെ.വി മുഹമ്മദ്, കെ.സി മുത്തുകോയ തങ്ങൾ, ജിഗ്ര വാഴക്കാട്, യുവജന പണിക്കരപ്പുറായ തുടങ്ങിയ ക്ലബ്ബുകളുടെ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
date
- Log in to post comments