Skip to main content

വി ബി ജി റാം ജി പദ്ധതി: പ്രത്യേക ഗ്രാമസഭ ചേർന്നു.

2026-27 സാമ്പത്തിക വർഷത്തെ വി ബി ജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട പ്രവൃത്തികളും ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനും വി ബി ഗ്രാമ പഞ്ചായത്ത്‌ പദ്ധതി രൂപീകരിക്കുന്നതിനുമായി കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു.
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അനുവദനീയമായ പ്രവൃത്തികൾ സംബന്ധിച്ച അവതരണവും യോഗത്തിൽ നടന്നു.
പഞ്ചായത്ത് ജൂബിലി ഹാളിൽ നടന്ന ഗ്രാമസഭ വൈസ് പ്രസിഡന്റ് സി. പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. മിനി, പഞ്ചായത്ത് സെക്രട്ടറി നിത കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പി.പി. എ സി അശ്വതി വി.ബി-ജി. റാം.ജി. എ.ആർ. എന്നിവർ സംസാരിച്ചു.

date