Skip to main content

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം*

*

2026-27 അധ്യയന വർഷത്തിൽ വിവിധ കോഴ്സുകളുടെ ഒന്നാം വർഷത്തിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് ഒറ്റത്തവണയായി 30,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ യു.ജി.സിയുടെയോ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ മെറിറ്റ് അല്ലെങ്കിൽ റിസർവേഷൻ വഴി അഡ്മിഷൻ നേടി ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കാണ് അർഹത. രണ്ടാം വർഷ ലാറ്ററൽ എൻട്രി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ, എം.ബി.എ, എം.സി.എ, എം.എസ്.ഡബ്ല്യു, മെഡിക്കൽ കോഴ്സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, വെറ്ററിനറി), എം.എസ്.സി, പി.എച്ച്.ഡി/എം.ഫിൽ, ബി.ടെക്, ബി.ആർക്ക്, എം.ടെക്, എൽ.എൽ.ബി, എൽ.എൽ.എം, ബികോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്), ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ഫിഷറീസ്, ഐ.ടി), ബി.സി.എ, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്, ബി.എ (അനിമേഷൻ, മാസ് കമ്മ്യൂണിക്കേഷൻ, ട്രാവൽ & ടൂറിസം), സി.എ, സി.എസ്, സി.എം.എ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ മുമ്പ് ലാപ്ടോപ്പ് ധനസഹായം ലഭിച്ചവർക്ക് അർഹതയുണ്ടായിരിക്കില്ല. അപേക്ഷകർ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, അലോട്ട്മെന്റ് മെമ്മോ, ആധാർ സീഡ് ചെയ്ത ബാങ്ക് പാസ്ബുക്ക്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സെക്രട്ടറിയുടെ സാക്ഷ്യപത്രം, അർഹമായ കോഴ്സിലാണ് പഠിക്കുന്നതെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം 2027 മാർച്ച് 31-നകം ഇ-ഗ്രാന്റ്സ് (e-Grantz) പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുകയും രേഖകളുടെ ഹാർഡ് കോപ്പി സ്ഥാപനത്തിൽ നൽകുകയും വേണം. തൃശ്ശൂർ ജില്ലയിൽ പഠിക്കുന്ന മറ്റ് ജില്ലക്കാരായ വിദ്യാർത്ഥികൾ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിൽ നിന്നുള്ള സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. ഫോൺ- 0487-2360381, 8281999785.

date