Skip to main content

വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്*

*

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ആൺ) നാല് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 2026-27 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്നതിനായി 2027 മാർച്ച് വരെയാണ് നിയമനം.

ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. വൈകുന്നേരം നാല് മുതൽ രാവിലെ എട്ട് വരെയാണ് പ്രവർത്തി സമയം. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 20-ന്  രാവിലെ 11-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ- 04884-235356, 9746562989

date