Post Category
ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ സെമിനാര്‍ 19ന്
ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ പഠന മാര്‍ഗ നിര്‍ദേശ സെമിനാര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. ജഗതി രാജ് വി പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി അദ്ധ്യക്ഷയാകും. ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍, പ്രേരക്മാര്‍, യൂണിവേഴ്സിറ്റിയിലെയും മിഷനിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2026 -27 അക്കാദമിക് വര്‍ഷത്തില്‍ 104 പഠിതാക്കള്‍ ആണ് സാക്ഷരതാ മിഷന് മുഖേന ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്തത്.
date
- Log in to post comments