Skip to main content

ഡ്രിപ്പ്, സ്പ്രിംഗ്ലർ ജലസേചന സംവിധാനങ്ങൾക്ക് സബ്സിഡി; അപേക്ഷ ക്ഷണിച്ചു*

*

കൃഷിയിടങ്ങളിൽ ജലസംരക്ഷണവും ജലസേചന കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തേക്ക് സബ്സിഡിയോടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം അംഗീകൃത നിരക്കിന്റെ 45 ശതമാനം മുതൽ 55 ശതമാനം വരെയാണ് പ്രാഥമിക സബ്സിഡിയായി ലഭിക്കുക. കൂടാതെ 2026-27 വർഷത്തെ കേരവികസന പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്ക് 30 ശതമാനം അധിക സബ്സിഡിയും ലഭിക്കും. ഒരാൾക്ക് പരമാവധി അഞ്ച് ഹെക്ടർ വരെയുള്ള കൃഷിഭൂമിക്കാണ് ആനുകൂല്യം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി അടുത്തുള്ള കൃഷിഭവനുകളിലോ തൃശ്ശൂർ ചെമ്പൂക്കാവിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487-2325208, 9383471423, 9383471425, 9847854958, 9037747075.

date