തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു*
37-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ്, ബ്ലോഗ് എന്നിവയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്നു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവഹിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.
കലോത്സവത്തിന്റെ ബ്ലോഗ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷും മേഫി ഡെൽസണും ചേർന്ന് നിർവഹിച്ചു. ഡിസംബർ ഒന്ന് മുതൽ നാല് വരെ തൃശ്ശൂർ നഗരത്തിലെ വിവിധ വേദികളിലായാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.
തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ (ഇൻ ചാർജ്) അജിത് ജോൺ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വില്ലി ജിജോ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ കെ.എ. രഹിന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, എസ്.എസ്.കെ ഡി.പി.സി സാലിഹ് പുലിയഞ്ഞാലിൽ, കൈറ്റ് ജില്ലാ കോർഡിനേറ്റർ വി. സുഭാഷ്, തൃശ്ശൂർ ജി.എം.ജി.എച്ച്.എസ് പ്രധാനാധ്യാപിക ഡോ. കെ.പി. ബിന്ദു, ജനപ്രതിനിധികൾ, വിവിധ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സബ് കമ്മിറ്റി കൺവീനർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈമൺ ജോസ് നന്ദി പറഞ്ഞു.
- Log in to post comments