Skip to main content

ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാടൂരിൽ നടന്നു*

ജില്ലാ ആരോഗ്യ വകുപ്പ്, മുല്ലശ്ശേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.  വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ കമ്മ്യൂണിറ്റി ഹാളിൽ  നടന്ന പരിപാടിയിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാമ്പറമ്പിൽ എന്നിവർ മുഖ്യാതിഥികളായി. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഡയബറ്റിക് റെറ്റിനോപതി പരിശോധന ക്യാമ്പ്, ജീവിതശൈലി രോഗ പരിശോധന, ഭക്ഷ്യപ്രദർശനം, യോഗ-സൂംബ ഡെമോൺസ്ട്രേഷൻ ക്ലാസ്, വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ അലോഷ്യസ് സ്വാഗതം പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിബിന എ.എ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റസിയ ഇബ്രാഹിം, അനിൽകുമാർ എം.കെ, ലിജി റോയ്, വിവിധ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഹബീബ്, ഷിജു കെ.വി, റംസിയ മുജീബ്, അശോകൻ മുക്കോല, വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദീപക് മേനോൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലുസീന ജോസഫ് നന്ദി പറഞ്ഞു. വിദ്യാർത്ഥികൾ, ആരോഗ്യ-ആശ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date