Skip to main content

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കാസർകോട് ജില്ലയിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തും. സംസ്ഥാന സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ DAME/ ചെറുതുരുത്തി സിസിആർഎഎസ് നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള പഞ്ചകർമ ടെക്‌നീഷ്യൻ കോഴ്‌സ് ആണ് യോഗ്യത.

അഭിമുഖവും രേഖാപരിശോധനയും നവംബർ 27 രാവിലെ  10.30ന് കാസർഗോഡ് ഡിപിഎംഎസ്‌യു (പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ എ ബ്ലോക്കിലെ രണ്ടാം നില) ൽ നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ എത്തിച്ചേരണം. വിവരങ്ങൾക്ക്: 0467- 2288106.

പി.എൻ.എക്‌സ്. 4845/2026

date