Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ഗവേഷണവും വികസനവും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊപ്പോസൽ ക്ഷണിച്ചു. മേഖലയിൽ പ്രാവീണ്യമുള്ള സർക്കാർ/  സർക്കാർ നിയന്ത്രണ സ്ഥാപനങ്ങൾ/ അംഗീകൃത സർവകലാശാലകൾ/ കൽപിത സർവകലാശാലകൾ/ സർക്കാർ അംഗീകൃത എൻജിഒ/ സർക്കാർ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് താത്പ്പര്യപത്രം സമർപ്പിക്കാം. ഈ വിഷയത്തിൽ രൂപം നൽകാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതികളുടെ സംഗ്രഹ രൂപം കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം 695010 (ഫോൺ: 0471-2720977) വിലാസത്തിൽ  നവംബർ 30നകം സമർപ്പിക്കണം.

പി.എൻ.എക്‌സ്. 4853/2026

date