Post Category
വിമുക്തഭടന്മാരുടെ കുട്ടികൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ ആശ്രിതരായ കുട്ടികൾക്കുള്ള 'ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്' പുരസ്കാര പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2025-26 വർഷത്തിൽ പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകളിലും, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാണ്. താത്പര്യമുള്ളവർ serviceonline.gov.in/kerala എന്ന ഓൺലൈൻ പോർട്ടൽ വഴി നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2472748
date
- Log in to post comments