Skip to main content

ചെറുകിട തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം 'തീരമൈത്രി' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനത്തിനായുള്ള ഹയർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഫ്.എഫ്.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2 മുതൽ 5 പേർ വരെയടങ്ങുന്ന ഒരു ഗ്രൂപ്പിന്, സംരംഭത്തിന്റെ ആവശ്യം പരിഗണിച്ച് ഒരാൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.

പാലിയേറ്റീവ് കെയർ യൂണിറ്റ്, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഫിറ്റ്‌നസ് സെന്റർ, പവർ ലോൺട്രി, ഡീപ് ക്ലീനിംഗ്, ഈവന്റ് മാനേജ്‌മെന്റ്, ചപ്പാത്തി നിർമാണ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളാണ് ഈ പദ്ധതി വഴി ആരംഭിക്കാൻ സാധിക്കുന്നത്.

അപേക്ഷാ ഫോറങ്ങൾ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ നവംബർ 25 വരെ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സാഫ് നോഡൽ ഓഫീസുമായോ (ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം)  9895332871, 9847907161, 8075162635 ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

date