Skip to main content

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം

        സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ 12-ാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്‌വേഡ്‌ (ആപ്ലിക്കേഷൻ നം. ആൻഡ് ജനന തീയതി) ഇവ ഉപയോഗിച്ച് സ്കോൾ-കേരള വെബ്സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയിക്കും.

പി.എൻ.എക്‌സ്. 4859/2026

date