Post Category
നെല്ല് സംഭരണ ബോണസ്: 49.96 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
നെല്ല് സംഭരണത്തിനു കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നൽകാൻ നാലാം ഗഡുവായി 49.96 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് തുക അടിയന്തരമായി അനുവദിച്ചത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാംഗഡുവായി 150 കോടി രൂപയും അനുവദിച്ചിരുന്നു.
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു പുറമേയാണു സപ്ലൈകോ വഴി നെല്ല് നൽകുന്ന കർഷകർക്ക് കേരള സർക്കാർ ഈ പ്രോത്സാഹന ബോണസ് നൽകുന്നത്. കേന്ദ്ര താങ്ങുവിലയായ 24.41 രൂപയ്ക്ക് പുറമെ സംസ്ഥാന പ്രോത്സാഹന ബോണസായി 6.59 രൂപ കൂടി ചേർത്താണ് കിലോയ്ക്ക് 31 രൂപ നൽകുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര വിഹിതം 23.69 രൂപയും സംസ്ഥാന ബോണസ് 6.31 രൂപയും ചേർത്ത് 30 രൂപയായിരുന്നു.
പി.എൻ.എക്സ്. 4859/2026
date
- Log in to post comments