Post Category
വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ
വാഹന നികുതി കുടിശ്ശിക ഇളവുകളോടെ അടച്ചുതീർക്കാനും തുടർ നിയമനടപടികളിൽനിന്ന് ഒഴിവാകാനും സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2027 മാർച്ച് 31 വരെ ലഭ്യമാകും. 2022 മാർച്ച് 31ന് മുമ്പുള്ള നികുതി കുടിശിക പദ്ധതിയിലൂടെ തീർപ്പാക്കാം.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതി അടച്ചാൽ മതിയാകും. ജി-ഫോമിലുള്ള വാഹനങ്ങൾ, നികുതി അടയ്ക്കാത്തതുമൂലം റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചുപോയ വിവരം യഥാസമയം അറിയിക്കാത്തതുമൂലം നികുതി കുടിശ്ശിക വന്ന വാഹനങ്ങൾ തുടങ്ങിയവയ്ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
date
- Log in to post comments