Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏലം കൃഷിയില്‍ രോഗനിയന്ത്രണത്തിന് സാങ്കേതികവിദ്യയുടെ കൈത്താങ്ങ്  എന്ന വിഷയത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സാന്ദ്രാമോള്‍ ജിന്നി  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു മാനുവല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സിബിള്‍ ജോര്‍ജ് വര്‍ഗീസ്, ഡോ. സുധാകര്‍ സൗന്ദരരാജന്‍ എന്നിവര്‍ ഏലം കൃഷിയിലെ പരിപാലനരീതികള്‍, വിവിധ രോഗങ്ങള്‍, രോഗനിയന്ത്രണ മാര്‍ഗങ്ങള്‍, സസ്യസംരക്ഷണ രീതികള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത്  അംഗം വിജി കണ്ണന്‍, വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമ്മിണി ജോസ്,  ഡോ. ഫിലുമോന്‍ ജോസഫ്, പ്രൊഫ. അന്‍വര്‍ സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു

date