‘നിറയൗവനം’ വയോജന കലാമേള സംഘടിപ്പിച്ചു
കൂടാളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ‘നിറയൗവനം’ വയോജന കലാമേള സംഘടിപ്പിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വി കെ സനോജ് എം എൽ എ ഉൽഘാടനം ചെയ്തു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സജീവൻ അധ്യക്ഷത വഹിച്ചു.
മേളയുടെ ഭാഗമായി വയോജനങ്ങളുടെ കവിതാലാപനം, സിനിമാഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, തിരുവാതിര, കൈകൊട്ടിക്കളി, സിംഗിൾ ഡാൻസ്, നാടകം/സ്കിറ്റ്, മോണോ ആക്ട്, മിമിക്രി, ഫാൻസി ഡ്രസ്, ചെണ്ട, മറ്റ് വാദ്യോപകരണ മത്സര ങ്ങൾ എന്നിവ നടന്നു. ഏഴാംതരം തുല്യതാ പരീക്ഷ വിജയികളായ പി ശോഭന, കെ ഭാർഗവി എന്നിവരെ അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി നിജില, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ഷൈന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദീപീൻ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷീനു, വാർഡ് മെമ്പർ സി സി ഷനിൽ, ഐ സി ഡി എസ്. സൂപ്പർവൈസർ എം ലളിത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments