Skip to main content

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കാട്ടാമ്പള്ളി ഗവ യു പി സ്കൂളിൽ നടന്ന യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന അധ്യക്ഷയായി. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ വി സിമി വിശദീകരണം നടത്തി.
ചടങ്ങിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ എം ഷീന, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോളി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വിജേഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ കൊടിപ്പൊയിൽ മുസ്തഫ, എൻ പി നിലോഫർ, സി സജിൽ എന്നിവർ സംസാരിച്ചു.
യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, ചിറക്കൽ സിഡിഎസ് ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date