Skip to main content

ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: കേരള ടീം സെലക്ഷൻ ട്രയൽസ് കണ്ണൂരിൽ

ദേശീയ പുരുഷ-വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് നവംബർ 22, 23, 24 തീയതികളിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കും. കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.

നവംബർ 22-ന് വനിത താരങ്ങൾക്കും 23 ന് പുരുഷ താരങ്ങൾക്കും മത്സരം നടക്കും.  രാവിലെ ഏഴ് മുതൽ ഒമ്പത് വരെ ശരീരഭാര നിർണ്ണയം നടത്തും. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.1986 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന കായികതാരങ്ങൾ ആധാർ കാർഡും ജനനസർട്ടിഫിക്കറ്റിന്റെ അസ്സലും സഹിതം കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447690331.

date