Post Category
മലബാർ വീരസംഗമം 28-ന്
വിമുക്തഭടന്മാര്‍ക്കായി എച്ച്.ക്യു കേരള ആൻഡ് കർണാടക സബ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മലബാർ വീരസംഗമം നവംബർ 28-ന് കണ്ണൂർ ഡി.എസ്.സി സെന്റർ ആൻഡ് റെക്കോർഡ്സിൽ നടക്കും. ജില്ലയിലെ വിമുക്തഭടന്മാർ, വീരനാരികൾ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പെൻഷൻ, സ്പർശ് (SPARSH) സംബന്ധമായ സഹായങ്ങൾ, ഇ.സി.എച്ച്.എസ്, സി.എസ്.ഡി സേവനങ്ങൾക്കുള്ള പിന്തുണ, ക്ഷേമപദ്ധതികളെക്കുറിച്ചുള്ള മാർഗനിർദേശം, പരാതികൾ പരിഹരിക്കുന്നതിനുള്ള സഹായം, മെഡിക്കൽ സേവനങ്ങൾ, ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള സഹായം എന്നിവ സംഗമത്തിൽ ലഭിക്കും. കൂടാതെ, ബാങ്ക് പ്രതിനിധികൾ, റെക്കോർഡ്സ് ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവസരമുണ്ടാകും.
date
- Log in to post comments