Skip to main content

ജില്ലാ ആസൂത്രണ സമിതി അഡ് ഹോക്ക് കമ്മറ്റി യോഗം ചേർന്നു

കൊച്ചി കോർപ്പറേഷന്റെ 16ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഏറ്റെടുത്ത  പുതിയ പദ്ധതികൾക്ക് അംഗീകാരം

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ കെ. ജി. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ( ഡി പി സി ) യോഗം ചേർന്നു.

 യോഗത്തിൽ 2026- 27 വാർഷിക പദ്ധതി ഭേദഗതി സമർപ്പിച്ച കൊച്ചി കോർപ്പറേഷൻറെ 86 പുതിയ പദ്ധതികൾക്ക് ഡി പി സി  അംഗീകാരം നൽകി.

 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകൾ പൂർത്തീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ എല്ലാ പദ്ധതികളും പരമാവധി വേഗത്തിൽ പൂർത്തീകരിക്കണം.  വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥർ  നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി, പുരോഗമന രീതി, നടപ്പിലാക്കുന്നതിനുവേണ്ട നടപടികൾ തുടങ്ങിയവ ജില്ലാ തല ഉദ്യോഗസ്ഥർ നിരന്തരമായി  നീരീക്ഷിക്കണമെന്നും അധ്യക്ഷൻ നിർദ്ദേശിച്ചു. 

പൊക്കാളി കൃഷിയിൽ കർഷകർക്കുണ്ടായ കൃഷിനാശം  കൃത്യമായി വിലയിരുത്താൻ ജില്ലാ കളക്ടർ ജി പ്രിയങ്ക യോഗത്തിൽ നിർദ്ദേശം നൽകി.
ഹെൽത്ത് ഗ്രാന്റ് , കെ എസ് ഡബ്ല്യു എം പി   (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് )പദ്ധതികൾക്കും യോഗം  അംഗീകാരം നൽകി.

കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date