Skip to main content

വിക്ടോറിയ ആശുപത്രിയില്‍ നിയോനേറ്റല്‍ 108 ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ഇന്ന് (നവംബര്‍ 19ന്

 

  സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍  പുതിയതായി അനുവദിച്ച നിയോനേറ്റല്‍ 108   ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് (നവംബര്‍ 19ന്) രാവിലെ ഒമ്പതിന്   വനിതാ-ശിശു വികസന, തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിര്‍വഹിക്കും.

സര്‍ക്കാരിന്റെ 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി അനുവദിച്ച 335 ആംബുലന്‍സുകളില്‍ ആറെണ്ണം നിയോനേറ്റല്‍ ആംബുലന്‍സുകളാണ്.  ഇതില്‍ ഒന്നാണ് ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിക്കായി അനുവദിച്ചത്.ഇന്‍ക്യുബേറ്റര്‍ വിത്ത് ട്രോളി, കാര്‍ഡിയാക് മോണിറ്റര്‍, നിയോനേറ്റല്‍ വെന്റിലേറ്റര്‍, സി-പാപ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ആംബുലന്‍സിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ നവജാത ശിശുക്കളെ സുരക്ഷിതമായി വിദഗ്ധ ചികിത്സ ലഭ്യമാകുന്ന മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സേവനം പ്രയോജനപ്പെടും.
 

 

date