Post Category
കുഴൽക്കിണർ നിർമാണ യൂണിറ്റുകൾക്കും ഏജൻസികൾക്കും ഭൂജല അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി
സംസ്ഥാനത്തെ കുഴൽക്കിണർ, ട്യൂബ് വെൽ, ഫിൽട്ടർ പോയിന്റ്, ഹാൻഡ് ബോർ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും നിർമാണത്തിന് ഉപയോഗിക്കുന്ന റിഗുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. ഭൂജല വകുപ്പ് ജില്ലാ ഓഫീസുകളിൽ റിഗുകളും ഏജൻസികളും നിർബന്ധമായും രജിസ്റ്റർ ചെയ്ത് വർഷാവർഷം പുതുക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഏജൻസി / റിഗ് ഡ്രില്ലിങ് പ്രവർത്തി നടത്തിയാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ റിഗുകളും അവ പ്രവർത്തിപ്പിക്കുന്ന ഏജൻസി / വ്യക്തികൾ ഭൂജല വകുപ്പിൽ രജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റ് നിർബന്ധമായും കൈപ്പറ്റി മാത്രമേ ഡ്രില്ലിങ് പ്രവർത്തി നടത്താൻ പാടുള്ളൂ എന്ന് ഭൂജല ജില്ലാ ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 4870/2026
date
- Log in to post comments